മിഴികള്‍ പെയ്തപ്പോളാണ്
നിന്റെ ചൂടിനു കൊതിച്ചത്
നീ ആ സമയം ഏതോ
മാറത്തു മയങ്ങുകയായിരുന്നു
പുരനിറഞ്ഞപെണ്ണ്
പുരയിലുള്ളവര്ക്കെന്നും-
പുകച്ചിലാണ്.................
കുറിക്കുകൊള്ളണം -
കുറും കവിത....
വെറും കുറിപ്പായ്മാത്രം
ചുരുങ്ങിടതെ
ആഗ്രഹങ്ങളുടെ ഇതളുകള്‍ ഇറുത്തുകളഞ്ഞ്
പൂമാല കോര്‍ത്തുകൊണ്ടേയിരുന്നു
പൂക്കാലം ചൂടാമെന്ന പ്രതീക്ഷയില്‍.
ചുണ്ടില്‍ കോര്‍ത്ത് നീ-
കവിളിലൂടെയ്ത പ്രണയം-
ഹൃദയത്തില്‍ കൊണ്ടെന്‍.
മിടിപ്പു നിലച്ചു പോയ്...
പ്രണയാഘാതം...!
ഉയരുന്നമുഷ്ടിയില്
വിരിയുന്നതെപ്പോഴും ഒരു
പുതിയ ലോകമാണ്...
അരകല്ലിന്മേല്
അരഞ്ഞരഞ്ഞെപ്പൊഴോ-
തീര്ന്നുപോയിഅമ്മ....
നിന്റെ ചൂടിനു കൊതിച്ചത്
നീ ആ സമയം ഏതോ
മാറത്തു മയങ്ങുകയായിരുന്നു
പുരനിറഞ്ഞപെണ്ണ്
പുരയിലുള്ളവര്ക്കെന്നും-
പുകച്ചിലാണ്.................
കുറിക്കുകൊള്ളണം -
കുറും കവിത....
വെറും കുറിപ്പായ്മാത്രം
ചുരുങ്ങിടതെ
ആഗ്രഹങ്ങളുടെ ഇതളുകള്‍ ഇറുത്തുകളഞ്ഞ്
പൂമാല കോര്‍ത്തുകൊണ്ടേയിരുന്നു
പൂക്കാലം ചൂടാമെന്ന പ്രതീക്ഷയില്‍.
ചുണ്ടില്‍ കോര്‍ത്ത് നീ-
കവിളിലൂടെയ്ത പ്രണയം-
ഹൃദയത്തില്‍ കൊണ്ടെന്‍.
മിടിപ്പു നിലച്ചു പോയ്...
പ്രണയാഘാതം...!
ഉയരുന്നമുഷ്ടിയില്
വിരിയുന്നതെപ്പോഴും ഒരു
പുതിയ ലോകമാണ്...
അരകല്ലിന്മേല്
അരഞ്ഞരഞ്ഞെപ്പൊഴോ-
തീര്ന്നുപോയിഅമ്മ....