നമ്മള്‍ ...... അസംബന്ധങ്ങളുടെ ആകെ തുക അര്‍ത്ഥശൂന്യമായ വാചാലത ഏങ്കോണിപ്പുകളുടെ മൂര്‍ത്തിമത്ഭാവം അപസ്വരങ്ങളുടെ രാഗവിസ്താരം ഇതെല്ലം കാഴ്ച്ചകാര്‍ക്ക്. അവര്‍ക്കറിയില്ലല്ലോ ആ തുകയാണ് നമ്മുടെ മൂലധനമെന്ന് ശൂന്യതയുടെ ആഴങ്ങളിലാണ് പരസ്പരം തെളിഞ്ഞു കാണാറെന്ന് ഓരോ മുഴപ്പുകളും സ്വാതന്ത്രത്യത്തിന്റെ ആഘോഷിക്കലാണെന്ന് വിരസതകളുടെ ഏറ്റിറക്കങ്ങളില്ലാതെ പലപ്പോഴും ശ്രുതി ചേരാറുണ്ടെന്ന് നിന്റെ ഗര്‍വിന്റെ കൂര്‍ത്ത കൊമ്പ് കൊണ്ടേ എന്റെ കണ്ണിലെ കരടെടുക്കാനാവൂ എന്ന്. |
Subscribe to:
Post Comments (Atom)
0 അഭിപ്രായ(ങ്ങള്‍):
Post a Comment