കലങ്ങിയ കണ്ണില്‍നിന്നും
ഒരു തുള്ളി നീര്‍ മനസ്സില്‍ വീണു.
മനസ്സിനു വിങ്ങലേറ്റു 
പിന്നെയും ഉതിര്‍ന്നു 
കണ്ണീരായ്‌ പല തുള്ളികള്‍.
ചുണ്ടാലൊന്നു നുണഞ്ഞിറക്കി
ഉപ്പുള്ള കടല്‍ വെള്ളം.
എന്നാലും
കടലിന്റെ ഉപ്പ്‌
കണ്ണീരില്‍ കലര്‍ന്നതെങ്ങനെ?

0 അഭിപ്രായ(ങ്ങള്‍):

Post a Comment