ഹലോ..ഹലോ..
പറയൂ.......
വാഷിംഗ് മെഷീന്‍ കേടായി
ഞാനെന്തു വേണം -?
നാലായിരം വേണം

എന്തിനു -?
നന്നാക്കാന്‍
എപ്പോ വേണം -?
ഉടനെ വേണം
സൌകര്യമില്ല
അപ്പൊ അലക്കണ്ടേ ?
അലക്ക് കല്ലില്ലേ ?
നന്നാവില്ല
അത്ര നന്നായാല്‍ മതി
എന്നാല്‍ ഞാനിനി അലക്കില്ല
വേണ്ട
കുളിക്കില്ല
വേണ്ട
പല്ല് തേക്കില്ല
വേണ്ട
കഞ്ഞി വെക്കില്ല
വേണ്ട
കറി വെക്കില്ല
വേണ്ട
പിള്ളാരെ നോക്കില്ല
വേണ്ട
വീട് വൃത്തിയാക്കില്ല
വേണ്ട
ഞാനെന്‍റെ വീട്ടില്‍ പോകും
സന്തോഷം !!!!!!!!!
ങേ..... എന്നാ മനസ്സില്ല
എന്തിനു -?
വീട്ടീ പോകാന്‍
അപ്പൊ അലക്ക് -?
അലക്ക് കല്ലുണ്ടല്ലോ
അപ്പൊ കല്ലില്‍ അലക്കിയാല്‍ -?
നന്നാകും.
എങ്ങിനെ-?

0 അഭിപ്രായ(ങ്ങള്‍):

Post a Comment