പതിവില്ലാതെ
ക്ലാസരികില്‍
കുല്‍സൂന്‍ുമ്മാനെ കണ്ടപ്പോള്‍
കണക്കുടീച്ചര്‍ കണ്ണട ശരിയാക്കി
പേന നീട്ടി
കരിപിടിച്ച കൈകൊണ്ട്
മിഴി തുടച്ച്
മേശയ്‌ക്കരികില്‍ നിന്നു; ആ 'മിസ്‌കീന'.
അത്തറിന്റെ മണമുള്ള
ഇരുണ്ട കൂട്ടില്‍നിന്ന്
ചിതറിയ ജീവിതത്തിന്റെ
ഇടനാഴിയിലേയ്‌ക്കിറങ്ങിയപ്പോള്‍
ടീച്ചര്‍ കേട്ടത്
നനഞ്ഞ വാക്കുമാത്രം
"ഒരാളെ തോല്‍പ്പിക്കണം
മൂത്തതു മൂന്നും പെണ്ണാണേ."
ക്ലാസരികില്‍
കുല്‍സൂന്‍ുമ്മാനെ കണ്ടപ്പോള്‍
കണക്കുടീച്ചര്‍ കണ്ണട ശരിയാക്കി
പേന നീട്ടി
കരിപിടിച്ച കൈകൊണ്ട്
മിഴി തുടച്ച്
മേശയ്‌ക്കരികില്‍ നിന്നു; ആ 'മിസ്‌കീന'.
അത്തറിന്റെ മണമുള്ള
ഇരുണ്ട കൂട്ടില്‍നിന്ന്
ചിതറിയ ജീവിതത്തിന്റെ
ഇടനാഴിയിലേയ്‌ക്കിറങ്ങിയപ്പോള്‍
ടീച്ചര്‍ കേട്ടത്
നനഞ്ഞ വാക്കുമാത്രം
"ഒരാളെ തോല്‍പ്പിക്കണം
മൂത്തതു മൂന്നും പെണ്ണാണേ."
0 അഭിപ്രായ(ങ്ങള്‍):
Post a Comment